Tuesday, July 8, 2008

അമൃതയിലെ ആദ്യ ദിവസങ്ങള്‍

പ്രിയ സുഹൃത്തുകളെ ,
എന്നെ നിങ്ങള്‍ക്ക് പ്രത്യേകം പരിചെയപെട്നുതേണ്ട ആവശ്യം ഇല്ലല്ലോ. എന്നാലും എന്നെ അറിയാത്തവര്‍ക്ക് ഞാന്‍ ആരാണെന്നു പറയാം. ഞാന്‍ ജിത്തു. ഇവിടെ ഞാന്‍ എന്‍റെ MCA അനുഭവങ്ങള്‍ നിങ്ങളോട് പങ്കു വെക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ആദ്യമായിട്ട് ബ്ലോഗ് എഴുതുകയാണ്. എന്തെകിലും തെറ്റുകള്‍ ഉണ്ടായാല്‍ ക്ഷമിക്കുമല്ലോ !!!

അമൃതയില്‍ MCA കിട്ടിയപ്പോള്‍ വളരെ സന്തോഷത്തില്‍ ആയിരുന്നു. അതിനൊപ്പം അല്പം പേടിയും. അവിടത്തെ ചുറ്റുപാടുകള്‍ പിടിക്കുമോ എന്നതായിരുന്നു അത്. അമൃത എന്ന് കേട്ടാല്‍ തന്നെ അവിടത്തെ ചിട്ടകളുടെ കാര്യമാണ് അറിയുന്നവര്‍ പറയുക. രാവിലെ നേരത്തെ എണീറ്റ് ഭജനക്ക് പോണം. യോഗ ചെയണം. എന്നോകെയാണ് കേട്ടത്. ഇതൊക്കെ ശീലമില്ലാത്ത ഞാന്‍ അല്പം പേടിച്ചു.

ഒരു മഴയുള്ള ദിവസമായിരുന്നു ഞാന്‍ ഹോസ്റ്റലില്‍ ചേരാന്‍ എത്തിയത്. ആകെ ഒരു കുട്ടുകാരനെ മാത്രമെ എനിക്ക് ഹോസ്റ്റലില്‍ ചേരുന്നതിന് മുമ്പ്‌ കിട്ടിയിരുന്നത്. ആരുടെയും പേരു വെളിപെടുത്താന്‍ ഞാന്‍ ആഗ്രഹികുന്നില്ല. അങ്ങനെ ആദ്യ ദിവസം വേറെ ഒരാളെ കൂടി പരിചയപെട്ടു. ക്ലാസ്സ് 2 ദിവസം കൂടി കഴിഞ്ഞാണ്‌ തുടങ്ങനിരുന്നത്. വീട്ടില്‍ വേറെ ഒരു അത്യാവശ്യ കാര്യം ഉണ്ടായിരുന്ന കാരണം 1 ദിവസം കൂടി കഴിഞ്ഞു വരാമെന്ന് പറഞ്ഞു ഞാന്‍ പോയി.

തിരിച്ചെത്തിയപ്പോള്‍ കൂടുതല്‍ കൂടുകാരെ കിട്ടി. അപ്പോഴാണ് അറിയുന്നത്. ഞങ്ങള്‍ മലയാളികള്‍ 6 , തമിഴന്മാര്‍ 15, തെലുഗുസ് 2. ഞങ്ങള്‍ക്ക് എല്ലാവര്ക്കും single room ആയിരുന്നു. ഹോസ്റ്റല്‍ ജീവിതം തീര്‍ത്തും സന്തോഷകരം ആയിരുന്നു. ആദ്യം വിചാരിച്ച പോലെ ഭയപെടുതുന്ന ഒന്നും PG studentsനു ഇല്ല എന്നത് മനസനിനു കുളിരേകി.